സോനത്തിനൊപ്പം തിളങ്ങി മലയാളത്തിന്റെ കുഞ്ഞിക്ക; സോയ ഫാക്ടര്‍ പ്രമോഷന്‍ ചിത്രങ്ങള്‍ വൈറല്‍

ദുല്‍ഖര്‍ സല്‍മാന്‍ നായക വേഷത്തിലെത്തുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ പ്രോമോഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. പ്രമോഷന്‍ ചടങ്ങിലെത്തിയ ദുല്‍ക്കറിന്റെയും സോനം കപൂറിന്റെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വരുന്നത്. സോനം കപൂര്‍ നായികയാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ പിന്നീട് ഇന്ത്യന്‍ ടീമിന്റെ ഭാഗ്യദേവതയാകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് സോയ ഫാക്ടറിന്റെ പ്രമേയം.

2008ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ‘ദ സോയ ഫാക്ടര്‍’ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ് ലാബ്സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം സെപ്തംബര്‍ 20ന് പ്രദര്‍ശനത്തിന് എത്തും.

Top