അടിമുടി നിഗൂഢത; ദുല്‍ഖറിന്റെ ‘സല്യൂട്ട്’ സോഷ്യല്‍ മീഡിയ ഹിറ്റ്

റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘സല്യൂട്ടി’ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നിഗൂഢത നിറച്ച ട്രെയിലര്‍ ഇതിനോടകം ഹിറ്റാണ്.

മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് ചിത്രമാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ചിത്രം ജനുവരി 14ന് തീയേറ്ററുകളിലെത്തും.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, ഛായാഗ്രഹണം അസ്ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്‍, ഫര്‍സ്റ്റ് എ.ഡി. – അമര്‍ ഹാന്‍സ്പല്‍ അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് – അലക്സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍ , രഞ്ജിത്ത് മടത്തില്‍. പിആര്‍ഒ മഞ്ജു ഗോപിനാഥ്.

Top