‘മൈക്കിളി’ന്റെ മലയാളം ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ

സുന്ദീപ് കിഷൻ നായകനാകുന്ന പുതിയ ചിത്രം ‘മൈക്കിളി’ന്റെ ടീസർ പുറത്തുവിട്ടു. ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ മലയാളം ടീസർ റിലീസ് ചെയ്തത്. രഞ്‍ജിത്ത് ജെയകൊടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. വിജയ് സേതുപതി, ഗൗതം വാസുദേവ് മേനോൻ, ദിവ്യാൻശ കൗശിക്, വരുണ്‍ സന്ദേശ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം ആര്‍ സത്യനാരായണൻ, സ്റ്റണ്ട്സ് ദിനേഷ് കാശി, ഡിഐ കളറിസ്റ്റ് സുരേഷ് രവി, കോസ്റ്റ്യൂസ് രജിനി, പിആര്‍ഒ വംശി ശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ശ്രീ വെങ്കിടേശ്വര സിനിമാസ്, കരൺ സി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ പുസ്കൂർ രാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പി ആർ ഒ – ശബരി. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ ‘മാനഗര’ത്തിലടക്കമുള്ള ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് തമിഴിലും ശ്രദ്ധേയനായ സുന്ദീപ് കിഷൻ ഇപ്പോള്‍ ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലെറി’ലും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

Top