ദുല്‍ഖര്‍ സൽമാൻ ചിത്രം സോളോയുടെ പുതിയ പോസ്റ്റർ എത്തി

ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന പുതിയ ചിത്രമാണ് സോളോ.

ചിത്രം സെപ്റ്റംബര്‍ 21ന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് എത്തി.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കര്‍ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്‌.

ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top