ശോഭനയും, സുരേഷ് ഗോപിയും, ദുല്‍ഖറും ഒന്നിക്കുന്നു; അനൂപ് സത്യന്‍ ചിത്രം ഒക്ടോബറില്‍ തുടങ്ങും

ത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ഒന്നിക്കുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. ശോഭനയും കല്യാണിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, ചമയം: റോണെക്സ്, ലൈന്‍ പ്രോഡ്യൂസര്‍: ഹാരിസ് ദേശം.

ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ചെന്നൈയാണ്. കുറുപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം ദുല്‍ഖര്‍, അനൂപ് സത്യന്‍ ചിത്രത്തിലേക്കെത്തും.

Top