Dulquer Salmaan In Aashiq Abu Movie

സംവിധായകന്‍ ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ എത്തുന്നു. ചിത്രത്തിന്റെ പേര്, നായിക, മറ്റുള്ള അഭിനേതാക്കള്‍ എന്നീ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രം ഒരു റൊമാന്‍ഡിക് കോമഡി ആയിരിക്കുമെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ആഷിഖ് അവസാനമായി സംവിധാനം ചെയ്ത റാണി പത്മിനി ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണ സംരംഭമായ മഹേഷിന്റെ പ്രതികാരം ബ്ലോക്ക് ബസ്റ്രറായി ഓടിക്കൊണ്ടിരിക്കുകയാണ്.

ആഷിഖിന്റെ അരങ്ങേറ്റ ചിത്രം ഡാഡി കൂളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഗാംഗ്സ്റ്റര്‍ എന്ന ചിത്രവും മമ്മൂട്ടിയെ നായകനാക്കി ആഷിഖ് ചെയ്തിരുന്നെങ്കിലും ചിത്രം പരാജയമായിരുന്നു. ചാര്‍ലി എന്ന ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍റിന് തിരക്ക് കൂടിയിരിക്കുകയാണ്.

സമീര്‍താഹിറിന്റെ കലി, രാജീവ് രവിയുടെ കമ്മാട്ടി പാടം, അമല്‍ നീരദിന്റെ പേരിയാത്ത മറ്റൊരു ചിത്രം എന്നിവയാണ് താരത്തിന്റെ വരാനുള്ള ചിത്രങ്ങള്‍.
സംവിധായകന്‍

Top