ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌കര്‍ നായിക മീനാക്ഷി ചൗധരിക്ക് പിറന്നാള്‍ ആശംസകളുമായി ടീം

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തിലെ നായിക മീനാക്ഷിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വെങ്കി അറ്റ്ലൂരി തിരക്കഥ, സംവിധാനം ചെയുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് റിലീസ് ചെയുന്നത്. താരത്തിന്റെ പോസ്റ്ററും ടീം പുറത്തുവിട്ടിട്ടുണ്ട്.

ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തും.

മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്ന ‘ലക്കി ഭാസ്‌കര്‍’ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്‌ക്കരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിന്‍ നൂലി, പിആര്‍ഒ: ശബരി.

Top