ദേവദൂതര്‍ പാടി ഡീക്യു വേര്‍ഷൻ, സീതാരാമം പ്രൊമോഷനിൽ ചാക്കോച്ചനെ അനുകരിച്ച് ദുൽഖർ‌

പ്പോൾ എവിടെയും വൈറൽ കുഞ്ചാക്കോ ബോബന്റെ ദേവദൂതർ പാടി ഡാൻസ് ആണ്. ചാക്കോച്ചന്റെ സ്റ്റെപ്പ് മറ്റ് താരങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ നടൻ ദുർഖർ സൽമാനാണ് ഡാൻസ് ചെയ്തിരിക്കുന്നത്. സീതാരാമം സിനിമയുടെ പ്രൊമോഷന് കൊച്ചിയിലെ ലുലു മാളിൽ എത്തിയപ്പോഴാണ് ദുൽഖറിന്റെ ചാക്കോച്ചൻ മോഡൽ ഡാൻസ്.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ്. പാട്ട് പുറത്തിറങ്ങിയതോടെ ഇതിൽ കുഞ്ചാക്കോ ചെയ്ത സ്റ്റെപ്പുകൾ വൈറലായിരുന്നു. രതീഷ് ബാലകൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് റിപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ബിജു നാരായണൻ ആണ് ‘ദേവദൂതർ പാടി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാക്സൺ അർജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്.

Top