നാല്‍പതാം പിറന്നാള്‍ ആഘോഷമാക്കി ദുല്‍ഖര്‍ സല്‍മാന്‍

നാല്‍പതാം പിറന്നാള്‍ ആഘോഷമാക്കി ദുല്‍ഖര്‍ സല്‍മാന്‍. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമായിരുന്നു ആഘോഷം. ദുല്‍ഖറിന്റെ സഹോദരി സുറുമി, ഷാനി ഷകി, ഗ്രിഗറി, നസ്രിയ, അമാലു എന്നിവരാണ് പിറന്നാള്‍ ആഘോഷത്തില്‍ ദുല്‍ഖറിനൊപ്പം പങ്കുചേര്‍ന്നത്. നാല്‍പതിലേക്കു കടക്കുന്ന ദുല്‍ഖറിന് ആശംസകളറിയിച്ച് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ കുറിപ്പും പങ്കുവച്ചിരുന്നു.

ദുല്‍ഖര്‍ നായകനായെത്തുന്ന മലയാള ചിത്രം കിങ് ഓഫ് കൊത്ത റിലീസിന് തയാറെടുക്കുകയാണ്. 2021 ല്‍ റിലീസ് ചെയ്ത ‘കുറുപ്പി’നു ശേഷം തിയറ്ററുകളില്‍ നേരിട്ടു റിലീസിനെത്തുന്ന ദുല്‍ഖറിന്റെ മലയാള ചിത്രം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം സല്യൂട്ട് എന്ന സിനിമ ഒടിടിയിലൂടെയും സീതാ രാമം എന്ന തെലുങ്ക് ചിത്രം ഡബ്ബ് ചെയ്ത് തിയറ്ററുകളിലും റിലീസ് ചെയ്തിരുന്നു.

Top