സ്വാതന്ത്ര്യ ദിനത്തിൽ സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ

സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമത്തിന്റെ സംവിധായകൻ ഹനു രാഘവപുടിയും അതിഥിയായിരുന്നു. സീതാരാമത്തെയും ദുൽഖറിനെയും ഇരു കയ്യും നീട്ടിയാണ് തെലുങ്കു പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസാണ് തെന്നിന്ത്യൻ താര ലോകത്തിന്റെ കേന്ദ്രം. ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ ഉണ്ടായിട്ടും ദുൽഖർ സൽമാനെയാണ് സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതെന്ന പ്രത്യേകതയുമുണ്ട്.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. താരം തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Top