അടുത്ത പാന്‍ ഇന്ത്യ ചിത്രം പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍; ‘കാന്ത’ നിര്‍മിക്കുന്നത് റാണ ദഗ്ഗുബതി

ന്റെ അടുത്ത പാന്‍ ഇന്ത്യ ചിത്രം പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ‘കാന്ത’ എന്നാണ് ചിത്രത്തിന്റെ തലക്കെട്ട്. സിനിമയുടെ കഥയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ‘കാന്ത സംവിധാനം ചെയ്യുന്നത് സെല്‍വമണി സെല്‍വരാജ് ആണ്. ബാഹുബലിതാരം റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയുമായി സഹകരിച്ച് ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ് ഡിക്യുവിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.

അതേ സമയം ഇന്ത്യന്‍ സിനിമയില്‍ തന്നെ വ്യത്യസ്തമായ കഥയാണ് ചിത്രം പറയുന്നത് എന്നാണ് പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘കാന്ത വളരെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന പ്രൊജക്ടാണ്, ഇന്ത്യന്‍ സിനിമയില്‍ നമ്മള്‍ കണ്ടിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായ കഥയാണ് ഇതിന്. ഇത് കേട്ട ദിവസം മുതല്‍ ഇതിനായി ഞാന്‍ ആവശേത്തിലാണ്. സ്പിരിറ്റ് മീഡിയയ്ക്കൊപ്പം ഇത് നിര്‍മ്മിക്കാനും അതിലെ എന്റെ കരിയറിലെ വെല്ലുവിളിയായ വേഷം ചെയ്യാനും ഞാന്‍ ആവേശത്തിലാണ് എന്നുമാണ് ദുല്‍ഖര്‍ കുറിച്ചത്.

വേഫെറര്‍ ഫിലിംസുമായി സഹകരിക്കുന്നത് വലിയ കാര്യമാണെന്ന് ചിത്രത്തിന്റെ മറ്റൊരു നിര്‍മ്മാതാവായ റാണ ദഗ്ഗുബതി പറഞ്ഞു. ‘വളരെ വ്യത്യസ്തമായ കഥകളാണ് സ്പിരിറ്റ് മീഡിയ തേടുന്നത്. ‘കാന്ത’ തീര്‍ച്ചയായും ആ കാഴ്ചപ്പാടിന് അനുയോജ്യമാണ്. ദുല്‍ഖര്‍, വേഫെറര്‍ ഫിലിംസ് എന്നിവരുമായി സഹകരിക്കുന്നത് വലിയ കാര്യമാണ്. സെല്‍വമണി നന്നായി ഇത് ചെയ്യും. എന്റെ സുഹൃത്ത് ദുല്‍ഖറിന് ഇത് അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് ആരാധകരോടൊപ്പം അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ സമ്മാനമാണ് ഈ പ്രഖ്യാപനം’ എന്ന് റാണ ദഗ്ഗുബതിയും കുറിച്ചു.

Top