കെഎച്ച് 234; മണിരത്‌നം-കമല്‍ ഹാസന്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ജയം രവിയും

ണി രത്‌നം ഒരുക്കുന്ന കമല്‍ ഹാസന്‍ ചിത്രമാണ് ‘കെ എച്ച് 234’.36 വര്‍ഷങ്ങള്‍ക്ക് ശേഷം മണി രത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് ഇത്്.തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ‘കെ എച്ച് 234’നായി കാത്തിരിക്കുകയാണ.് ഇപ്പോഴിതാ കെ എച്ച് 234ലെ ചില സുപ്രധാന താരനിര്‍ണ്ണയങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കമല്‍ ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്നത്. തൃഷ നായികയാവാന്‍ സാധ്യതയുള്ള ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ജയം രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ജയം രവിയും ‘ഓകെ കണ്‍മണി’യില്‍ ദുല്‍ഖറും മണി രത്‌നത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കമല്‍ ഹാസനൊപ്പം ‘തൂങ്കാ വനം’, ‘മന്മദന്‍ അമ്പ്’ എന്നീ ചിത്രങ്ങളില്‍ തൃഷ അഭിനയിച്ചിച്ചു. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ സുപ്രധാന കഥാപാത്രമായിരുന്നു തൃഷ. അതേസമയം കെഎച്ച് 234ന്റെ താരനിരയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്‌നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് കെഎച്ച് 234 നിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുക. ദേശീയ അവാര്‍ഡ് ജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയും ചിത്രത്തിന്റെ ഭാഗമാകും. രഞ്ജിത്താണ് ചിത്രത്തിലെ കമല്‍ ഹസന് പുറമെയുള്ള മറ്റ് താരങ്ങളുടെ പേരും വെളുപ്പെടുത്തിയത്.

Top