പുത്തൻ റോയൽ എൻഫീൽഡ് പാർക്ക് ചെയ്ത് ദുൽക്കർ: ‘സല്യൂട്ടിന്റെ’ കലക്കൽ പോസ്റ്റർ

പുത്തൻ റോയൽ എൻഫീൽഡ് പാർക്ക് ചെയ്ത് പുതിയ സിനിമയുടെ ആകാംക്ഷ കൂട്ടി ദുൽഖർ സൽമാൻ. ദുൽഖർ നായക വേഷം ചെയ്യുന്ന റോഷൻ ആൻഡ്രൂസ് ചിത്രം,  പൊലീസിന്റെ  പ്രമേയമാണ് അവതരിപ്പിക്കുന്നത്. ‘സല്യൂട്ട്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

‘ഇതിവിടെ പാർക്ക് ചെയ്യാൻ പോകുന്നു’ എന്നാണ് ദുൽഖർ ചിത്രത്തിന് തലവാചകം നൽകിയിട്ടുള്ളത്. ദുൽഖറും റോഷൻ ആൻഡ്ര്യൂസും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് സല്യൂട്ട്.

തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാനയാണ് ചിത്രത്തിലെ നായിക.തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

ദുൽഖർ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കുറുപ്പ്’ ഇനിയും റിലീസ് പ്രതീക്ഷയിലാണ്. ഡിജിറ്റൽ റിലീസ് ചെയ്യും എന്ന് വാർത്ത വന്നെങ്കിലും തിയേറ്ററിൽ തന്നെ സിനിമ ഇറക്കും എന്ന പ്രതീക്ഷ നൽകിയതും നായകനും നിർമ്മാതാവുമായ ദുൽഖർ തന്നെയാണ്.

Top