ദുല്‍ഖര്‍ ഇനി ‘ലക്കി ഭാസ്‌കര്‍’; സംവിധാനം വെങ്കി അറ്റ്ലൂരി

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ലക്കി ഭാസ്‌കര്‍’ എന്നാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പേര്. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സീതാരാമത്തിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ലക്കി ഭാസ്‌കറിന് ഉണ്ട്.

സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനാമാസിന്റെയും ബാനറുകളില്‍ സൂര്യദേവര നാഗ വംശിയും സായ് സൗജന്യ എന്നിവര്‍ ചേര്‍ത്താണ് ‘ലക്കി ഭാസ്‌കര്‍’ നിര്‍മിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നവീന്‍ നൂലി ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വിനീഷ് ബംഗ്ലാന്‍ ആണ് കലാസംവിധാനം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.

Top