ദുൽഖർ വീണ്ടും ബോളിവുഡിൽ

വീണ്ടും ബോളിവുഡ് ചിത്രവുമായി ദുൽഖർ സൽമാൻ. ആർ ബാൽകി സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ മൂഡിലാണ് ഒരുക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രീ-പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞെന്നും ബല്‍കിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

ദുല്‍ഖര്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിനൊപ്പം നിഗൂഢതയുടെ പരിവേഷമുള്ള നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടാവും. നായികയടക്കമുള്ളവരുടെ താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.

Top