‘ജെമിനി ഗണേഷന്റെ തനിപ്പകര്‍പ്പാണ് ദുല്‍ഖര്‍’; പുതിയ ലുക്കിന് കയ്യടിച്ച് ആരാധകര്‍

Dulquer Salmaan

ദേശീയ പുരസ്‌കാര ജേതാവും തെലുങ്ക് സിനിമാതാരവുമായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മഹാനടി’ റിലീസിന് ഒരുങ്ങുകയാണ്. സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനാണുമാണ് എത്തുന്നത്.

ജെമിനി ഗണേഷനായുള്ള ദുല്‍ഖറിന്റെ ലുക്ക് ആരാധകര്‍ വലിയ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. പോസ്റ്റിലും ടീസറിലുമെല്ലാം ജെമിനിയുടെ തനിപ്പതിപ്പാണ് ദുല്‍ഖര്‍ എന്നാണ് ആരാധകര്‍ പറയുന്നത്. ജെമിനിയുടെ ഫോട്ടോസ്റ്റാറ്റ് ആണോ ദുല്‍ഖര്‍ എന്നുപോലും ചോദ്യമുയരുന്നുണ്ട്.

നാഗ് അശ്വിന്‍ ആണ് മഹാനടി സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലാകും ചിത്രം പുറത്തിറങ്ങുക. സാമന്ത, വിജയ് ദേവരാകൊണ്ട, നാഗചൈതന്യ, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top