യുദ്ധ ഇതിഹാസ ചിത്രവുമായി ദുല്‍ഖറും വെങ്കിടേഷും ഒന്നിക്കുന്നു

ലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ മാത്രം അല്ല ഹിന്ദിയിലും തമിഴിലും തെലുങ്കിലും വിജയം കൈവരിച്ച നടനാണ്. ദുല്‍ഖറിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം വൈങ്കിടേഷിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിനിമ ഒരു യുദ്ധ ഇതിഹാസമായിരിക്കും. സിനിമയുടെ ചര്‍ച്ചകള്‍ക്കായി ഇരുതാരങ്ങളും ഒരുമിച്ച് കൂടിയിരുന്നു. ടോളിവുഡിലെ പ്രശസ്തമായ ഒരു പ്രൊഡക്ഷന്‍ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇരുവരും തങ്ങളുടെ ഭാഷകളിലെ സിനിമയിലെ ഏറെ പോപ്പുലറായ നടന്മാരായതു കൊണ്ട് സിനിമയുടെ ഔദോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകര്‍.

‘ദ സോയ ഫാക്ടറാണ്’ ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ. സോനംകപൂറാണ് സിനിമയിലെ നായിക.

Top