ദുല്‍ഖറിന്റെയും മിഥിലയുടെയും ഡയലോഗ് ബാറ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയായ ദുല്‍ഖറിന്റെ ആദ്യ ഹോളിവുഡ് സിനിമ കര്‍വാന്‍ ഇന്ന് കേരളത്തിലെ തിയറ്ററുകളില്‍ എത്തി.ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് സിനിമയില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കുന്ന മറ്റ് താരങ്ങള്‍.

സിനിമ തിയറ്ററുകളില്‍ സജീവമായി പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ ദുല്‍ഖറും മിഥിലയും തമ്മിലുള്ള ഡയലോഗ് ബാറ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദുല്‍ഖറിന്റെ തന്നെ സിനിമയായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലെ ‘എന്റെ വിധി എന്റെ തീരുമാനങ്ങളാണ്’ എന്ന ഡയലോഗാണ് ദുല്‍ഖര്‍ ആദ്യം മിഥിലക്ക് നല്‍കിയത്. ഏറെ പണിപ്പെട്ടാണ് മിഥില ഈ ഡയലോഗ് പറഞ്ഞ് ഒപ്പിച്ചത് എന്ന്‌ വീഡിയോയില്‍ കാണാം.

മമ്മൂട്ടിയുടെ ബിഗ് ബി യിലെ ‘കൊച്ചി പഴയ കൊച്ചി അല്ലെന്ന് അറിയാം പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്’ എന്ന ഡയലോഗും ദുല്‍ഖര്‍ മിഥിലയെ പഠിപ്പിച്ചു.എന്നാല്‍ മിഥില ദുല്‍ഖറിന് പറഞ്ഞു കൊടുത്ത മറാത്തി ഡയലോഗുകള്‍ വളരെ അനായസകരമായിട്ടാണ് ദുല്‍ഖര്‍ പറഞ്ഞത്.

ഫാമിലി എന്റര്‍ടെയ്ന്‍മെന്റായ സിനിമ ഒരു റോഡ് മൂവിയായിട്ടാണ് അവതരിപ്പിക്കുന്നത്. പുതുമുഖമായ ആകര്‍ഷ് ഖുറാനാണ് സിനിമ സംവിധാനം ചെയ്യുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Top