ആ വാര്‍ത്ത തെറ്റാണ്; ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് അനൗണ്‍സ് ചെയ്യും

Dulquer salman

‘വാന്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന വെളിപ്പെടുത്തലുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. സോഷ്യല്‍ മീഡിയയിലാണ് ചിത്രത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

‘തമിഴ് ചിത്രം ‘വാന്‍’ പുതിയ പ്രൊഡക്ഷന്‍ ബാനറില്‍ ആരംഭിക്കും, പുതിയ സംഗീത സംവിധായന്‍ ഉണ്ടാകും, പുതിയ അഭിനേതാക്കളും. ദുല്‍ഖര്‍ സല്‍മാന്‍ നായകനായുന്ന ചിത്രത്തില്‍ നടി കിയാര അദ്വാനിയെ നായികാ വേഷം ചെയ്യാനായി ക്ഷണിച്ചിട്ടുണ്ട്. എല്ലാം ശരിയായി വരുകയാണെങ്കില്‍ ‘വാന്‍; ഉടന്‍ തന്നെ ആരംഭിക്കും.’ ഇത്തരത്തില്‍ ഒരു പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.

DQ Online Promotions എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന ഈ വിവരം ഇത് തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്ത് വന്നു. ഇത് ഫേക്ക് ന്യൂസ് ആണ്. വെറുതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കുകയോ ഉണ്ടാക്കുകയോ കേട്ടുകേള്‍വി പറഞ്ഞു നടക്കുകയോ ചെയ്യരുത്. ഞാന്‍ ഏതെങ്കിലും പുതിയ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം ഞാന്‍ തന്നെ അത് അനൗണ്‍ന്‍സ് ചെയ്യും. തെറ്റായ വാര്‍ത്തകളില്‍ നടീനടന്മാരേയോ സാങ്കേതിക പ്രവര്‍ത്തകരെയോ ടാഗ് ചെയ്യാതിരിക്കൂ ദയവായി, എന്നും താരം ട്വിറ്ററില്‍ കുറിച്ചു.

Top