ദുല്‍ഖറിന്റെ പുതിയ തെലുങ്ക് ചിത്രം സീതാ രാമം ; ടീസര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാൻ, മൃണാള്‍ ഥാക്കൂര്‍ എന്നിവരെ നായിക നായകന്മാരാക്കി ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന സീതാ രാമം എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് ഭാഷകളിലും പ്രദര്‍ശനത്തിന് എത്തും. ലഫ്റ്റനന്‍റ് റാം എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്‍റെ പേര്. ദുല്‍ഖര്‍ റാം ആവുമ്പൊള്‍ സീതയായി എത്തുന്നത് ബോളിവുഡ് സുന്ദരി മൃണാള്‍ ഥാക്കൂര്‍ ആണ്. ചിത്രം ഓഗസ്റ്റ് 5ന് തിയറ്ററുകളിലെത്തും

1965ലെ ഇന്‍ഡോ- പാക് യുദ്ധമാണ് ചിത്രത്തിന്റെ പശ്ചാത്തലം. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷൻ പ്രണയകഥയാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്.

സ്വപ്‍ന സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന ‘മഹാനടി’യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു, ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, അഡീഷണല്‍ സ്ക്രീന്‍പ്ലേ റുഥം സമര്‍, രാജ് കുമാര്‍ കണ്ടമുഡി.

Top