ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ‘ചുപ്’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നീ താരനിരയൊന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. ‘ ചുപ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ‘റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആര്‍ ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

സൈക്കോളജിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. വിഖ്യാത ചലചിത്രകാരനായ ഗുരുദത്തിന്റെ ഓര്‍മ്മ ദിനത്തിലാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ലോലമായ മനസുള്ള ഒരു കലാകാരന് വേണ്ടിയുള്ള മംഗളഗാനമാണ് ചുപ്. ആ പട്ടികയില്‍ മുന്നിലാണ് ഗുരുദത്ത് ഉള്ളതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.

രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിശാല്‍ സിന്‍ഹയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീതം. ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ചുപ്.

 

 

Top