സുന്ദരിയായ ഭാര്യയെ തന്നെ കിട്ടി, അവന്റെ വലിയ ലോട്ടറിയാണേ…സണ്ണിയെ ട്രോളി ദുല്‍ഖര്‍

ടന്‍ സണ്ണി വെയ്‌ന്റെ വിവാഹസല്‍ക്കാര ചടങ്ങില്‍ ആശംസകളുമായി സുഹൃത്ത് ദുല്‍ക്കര്‍ സല്‍മാന്‍. ഭാര്യ അമാലിനൊപ്പമാണ് ദുല്‍ഖര്‍ ചടങ്ങില്‍ എത്തിയത്. ഏറെ രസകരമായിട്ടായിരുന്നു ദുല്‍ഖര്‍ കൂട്ടുകാരന് ആശംകള്‍ നേര്‍ന്നത്.

”കുഞ്ചു, ആശംസകള്‍, സണ്ണിയെ പിടിച്ച് കെട്ടിച്ചതിന്. ഞങ്ങള്‍ ഒരുപാട് നാളായി ആലോചിക്കുന്നു, ഇവനെ എങ്ങനെയെങ്കിലും പിടിച്ചൊന്ന് കെട്ടിക്കണമെന്ന്. ഏറ്റവും നല്ല, സുന്ദരിയായ ഭാര്യയെത്തന്നെ കിട്ടി. അവന്റെ വലിയ ലോട്ടറിയാണേ. അവനൊരു ചാന്‍സ് കൊടുത്തതിന് താങ്ക്‌സ് കുഞ്ചു. ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടതുകണ്ടോ, നല്ല കുട്ടി”- സണ്ണിയെ ട്രോളി ദുല്‍ക്കര്‍ പറഞ്ഞു.

ചേരാനല്ലൂര്‍ ഇടശ്ശേരി റിസോര്‍ട്ടില്‍ വച്ചാണ് വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടന്നത്. സിനിമയില്‍ നിന്നും നിരവധി പേരാണ് നവ ദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയത്. താരങ്ങളുടെ വിവാഹ സല്‍ക്കാരച്ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സണ്ണി വെയ്‌ന്റെയും രഞ്ജിനിയുടേയും വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.

Top