ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രം ‘ മഹാനദി ‘ യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ എത്തി

ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം ‘മഹാനദിയുടെ ഫസ്റ്റ്‍ലുക്ക്’ പോസ്റ്റര്‍ എത്തി.

ദുല്‍ഖറിന്റെ ജന്മദിന സമ്മാനമായാണ് പോസ്റ്റര്‍ പുറത്തുവിട്ടതെന്ന്‌ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

നടി സാവിത്രിയുടെ കഥ പറയുന്ന ചിത്രത്തില്‍ ജെമനി ഗണേശനായാണ് ദുല്‍ഖര്‍ എത്തുന്നത്.

കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. തെന്നിന്ത്യൻ താരം സാമന്തയും പ്രധാന വേഷത്തിലെത്തുന്നു.

തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. നാഗ് അശ്വിനാണ് ചിത്രത്തിന്‍റെ സംവിധായകൻ.

Top