തെലുങ്കില്‍ ഉച്ചാരണശൈലിയും അര്‍ത്ഥവും മനസിലാക്കിയിട്ടാണ് ഡബ്‌ചെയ്തത്:ദുല്‍ഖര്‍

Dulquer

ലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ദുല്‍ഖര്‍ തിളങ്ങി നില്‍ക്കുകയാണ്.

തെലുങ്ക് സിനിമയായ മഹാനടിയില്‍ തമിഴ് മന്നന്‍ ജെമിനി ഗണേശനായി അഭിനയിച്ച ദുല്‍ഖര്‍ വളരെയധികം
സന്തോഷത്തിലാണ്. വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നാണ് ഇപ്പോള്‍ ദുല്‍ഖര്‍ പറയുന്നത്.

mahan

തെലുങ്കില്‍ സ്വന്തം രീതിയില്‍ പറയാന്‍ ശ്രമിച്ചിരുന്നു. പക്ഷേ തമിഴിനെക്കാള്‍ തെലുങ്കില്‍ ഡബ് ചെയ്യാന്‍ കുറച്ച് വിഷമമായിരുന്നു. തമിഴില്‍ സംഭാഷണങ്ങള്‍ തന്റെതായ ശൈലിയില്‍ പറയാറുണ്ട്. പക്ഷേ തെലുങ്കിലേക്കെത്തിയപ്പോള്‍ കുറച്ച് പരിശീലനത്തിന്റെ ആവശ്യം വേണ്ടിവന്നിരുന്നുവെന്നും വാക്കുകളുടെ ഉച്ഛാരണശൈലിയും അര്‍ത്ഥവും മനസിലാക്കിയതിനുശേഷമാണ് ഡബ് ചെയ്തതെന്നും ദുല്‍ഖര്‍ പറഞ്ഞു.

mahandi

ഡബ് ചെയ്യുമ്പോള്‍ വാക്കുകളുടെ ഉച്ഛാരണം ശരിയാണെന്നാണ് കരുതിയിരുന്നത്. പക്ഷേ ചിലതൊക്കെ ശരിയായിരുന്നില്ല. കേട്ടു കഴിഞ്ഞപ്പോള്‍ അതിലെന്താണെന്ന് തെറ്റെന്ന് ഓര്‍ത്ത് അദ്ഭുതപ്പെടാറുണ്ട്. അത് ശരിയാകുന്നതുവരെ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Top