പരീക്ഷയ്ക്ക് പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ല ; മഹാനടിയുടെ ഡബ്ബിംഗിനെ കുറിച്ച് ദുല്‍ഖര്‍

Dulquer salman

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം മഹാനടിയുടെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ആദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നത്. പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

മുന്‍കാല നടി സാവിത്രിയുടെ ജീവിതമാണ് സിനിമ പറയുന്നത്. നടികര്‍ തിലകമെന്ന പേരില്‍ തമിഴിലും ചിത്രം പുറത്തിറക്കുന്നുണ്ട്. ജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യാനായാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Top