ഇന്ത്യയുടെ ഭാഗ്യമായി മാറിയ പെണ്‍കുട്ടി ഇതാണ്; സോയ ഫാക്ടര്‍ മോഷന്‍ പോസ്റ്റര്‍ കാണാം

ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് സോയ ഫാക്ടര്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്ത്യയുടെ ഭാഗ്യമായി മാറിയ പെണ്‍കുട്ടി ഇതാണ്. സോയ സോളങ്കി എന്ന അവള്‍ എല്ലാവരുടെയും മനസ് കീഴടക്കിയവളാണെന്ന് സൂചിപ്പിച്ച് കൊണ്ട് ദുല്‍ഖറാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. സോനം കപൂറിനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

മികച്ച പ്രതികരണം നേടിയ അനുജ ചൗഹാന്റെ നോവല്‍ ‘ദ സോയ ഫാക്ടറിനെ’ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തേരേ ബിന്‍ ലാദന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്‍മയാണ് സോയ ഫാക്ടര്‍ ഒരുക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും അദ്‌ലാബ്‌സ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സോയ സിംങ് എന്നാണ് ചിത്രത്തിലെ സോനം കപൂറിന്റെ കഥാപാത്രത്തിന്റെ പേര്. പരസ്യ ഏജന്‍സിയുടെ എക്സിക്യുട്ടീവായാണ് സോനം എത്തുന്നത്. ചിത്രം സെപ്റ്റംബര്‍ ഇരുപതിന് തിയറ്ററുകളിലേക്ക് എത്തും.

Top