വീണ്ടുമൊരു ഹിറ്റ് തീര്‍ക്കാന്‍ ചാര്‍ളി ടീം ഒരുമിക്കുന്നു ; ആരാധകര്‍ പ്രതീക്ഷയില്‍

charlie

ലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് ജോമോന്‍ ടി ജോണാണ്. ഈ ടീം വീണ്ടുമൊന്നിക്കാന്‍ ഒരുങ്ങുകയാണ്.

ജോമോന്‍ ടി ജോണ്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ , ഹിന്ദി ചിത്രം സോയ ഫാക്റ്റര്‍ എന്നിവയാണ് ദുല്‍ഖറിന് ഇനി പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങള്‍. അതിനു ശേഷമായിരിക്കും ദുല്‍ഖര്‍ മലയാളത്തിലെത്തുന്നത്.

Top