ദുല്‍ഖര്‍ സൽമാൻ- ലാല്‍ജോസ് ചിത്രം ‘ഒരു ഭയങ്കര കാമുകൻ’ ചിത്രീകരണം ഒക്ടോബറില്‍

ദുല്‍ഖര്‍ സൽമാനും- ലാല്‍ജോസും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഒരു ഭയങ്കര കാമുകൻ’.

ഉണ്ണി ആർ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.

2017 തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും ദുല്‍ഖറിന്റെ തിരക്കുകള്‍ കാരണം നീണ്ടു പോവുകയായിരുന്നു.

റോമന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രം ലാല്‍ ജോസിന്റെ വലിയ പ്രോജക്ടുകളിലൊന്നാണ്.

കേരളത്തിലും ദുബൈയിലുമായിരിക്കും ചിത്രത്തിന്റെ ഷൂട്ട്.

ദുൽഖറും ലാൽജോസും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വിക്രമാദിത്യൻ എന്ന സിനിമയാണ് ഇരുവരുമൊന്നിച്ച ആദ്യ ചിത്രം.

Top