പറവയിൽ ഗായകനായി ദുല്‍ഖര്‍ സല്‍മാന്‍ ; ഓഡിയോ പുറത്ത്

സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് പറവ.

പറവയിലൂടെ വീണ്ടും ഗായകനായിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

ചിത്രത്തില്‍ ദുല്‍ഖര്‍ പാടിയ ഓര്‍മകള്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ ഓഡിയോ പുറത്തുവന്നു.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് റെക്സ് വിജയനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

സൗബിനും മുനീര്‍ അലിയും ചേര്‍ന്ന്‌ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അന്‍വര്‍ റഷീദ്, ഷൈജു ഉണ്ണി എന്നിവരാണ്.

ദുല്‍ഖറിനൊപ്പം സിദ്ധിഖ്, ഷെയ്ന്‍ നിഗം, ജേക്കബ് ഗ്രിഗറി, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, സ്രിന്‍ഡ എന്നിവരും അഭിനയിക്കുന്നുണ്ട്.

Top