ഫെയ്‌സ് ബുക്കിലും താരമായി മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍

Dulquer salman

ഫെയ്‌സ് ബുക്കിലും കൂടുതൽ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍.50 ലക്ഷം ലൈക്കുകള്‍ നേടിയാണ് ദുല്‍ഖര്‍ സല്‍മാന്‍ താരമായത്.

ഇന്‍സ്റ്റഗ്രാമിലും ദുല്‍ക്കര്‍ തന്നെ ഒന്നാം സ്ഥാനക്കാരന്‍. 18 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ദുല്‍ക്കറിനെ പിന്തുടരുന്നത്. ട്വിറ്ററില്‍ 14 ലക്ഷം ഫോളോവേഴ്‌സാണ് ദുല്‍ഖറിനുള്ളത്.46 ലക്ഷം ലൈക്കുകളുമായി നിവിന്‍ പോളിയാണ് ദുല്‍ഖറിന് തൊട്ടുപിന്നില്‍ ഉള്ളത്.

മലയാള സിനിമയിൽ താരരാജാക്കന്മാർക്ക് ശേഷം ഏറ്റവുമധികം താരമൂല്യമുള്ള അഭിനേതാവായി ദുല്‍ഖര്‍ സല്‍മാന്‍ മാറുന്നതിന്റെ സൂചനയാണ് കണക്കുകൾ നൽകുന്നത്.

Top