സിനിമയിലെ ആറ് വര്‍ഷത്തെ യാത്രയ്ക്ക് ആരാധകരോട് നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍

Dulquer salman

സിനിമയുടെ ലോകത്തേയ്ക്ക് എത്തിയ ആറ് വര്‍ഷത്തെ യാത്രയ്ക്ക് ആരാധകരോട് നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ആറു വര്‍ഷങ്ങള്‍ക്ക് മുൻപ് സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് താരം എല്ലാവർക്കും നന്ദി പറഞ്ഞത്.

ആറു വര്‍ഷത്തെ സിനിമാ ജീവിതം, സെക്കന്‍റ് ഷോ എന്ന ചിത്രത്തില്‍ കഴിഞ്ഞ വര്‍ഷം അഭിനയിച്ചത് പോലെ തോന്നുന്നു, സമയം പറക്കുകയാണ്, ഈ വാര്‍ഷിക ഓര്‍മ്മപ്പെടുത്തല്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, ഇനിയും യാത്ര പോകാന്‍ ഒരുപാടുണ്ട് ദുല്‍ഖര്‍ പറഞ്ഞു.

നേരിട്ട് കണ്ടുമുട്ടിയവരില്‍ നിന്നും സിനിമകളില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിക്കാനായി, പിന്തുണച്ചും സ്നേഹിച്ചും ഒപ്പം നിന്നവര്‍ക്ക് ഒരുപാട് നന്ദിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Top