‘നമ്മൾ കൂടുതൽ അടുത്തു, കൂടുതൽ സമയം ഒരുമിച്ച് ചെലവഴിച്ചു’ പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ

ലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജിനെ മുപ്പത്തിയെട്ടാം ജന്മദിനമാണ് ഇന്ന്. സിനിമാ ലോകവും ആരാധകരും എല്ലാം പ്രിയതാരത്തിന് നിറയെ ആശംസകൾ നേരുന്നുണ്ട്. സൂപ്പർതാരം മോഹൻലാലും, മമ്മൂട്ടിയും, സുരേഷ് ഗോപിയും എല്ലാം താരത്തിന് ആശംസകൾ നൽകി. ഇപ്പോഴിതാ പ്രിയതാരം ദുൽഖർ സൽമാന്റെ പൃഥ്വിരാജിന് ഉള്ള പിറന്നാൾ ആശംസ ശ്രദ്ധ നേടുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ദുൽക്കർ ആശംസ അറിയിച്ചത്. പൃഥ്വിരാജും സുപ്രിയയും ഒപ്പം ദുൽഖറും ഭാര്യമാരും നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

”ജന്മദിനാശംസകള്‍ പൃഥ്വി. ഈ വര്‍ഷം സംഭവിച്ച ഏറ്റവും സ്പെഷ്യല്‍ ആയ കാര്യം നമ്മളെല്ലാം കൂടുതല്‍ അടുക്കുകയും കുടുതല്‍ സമയം ഒരുമിച്ച് ചെലവിടുകയും ചെയ്തതാണ്. നിനക്കൊരു നല്ല ദിവസം ആശംസിക്കുന്നു. എന്നും ദയാലവും അടിപൊളിയുമായി നില്‍ക്കുന്നതിന് നന്ദി” എന്നായിരുന്നു ദുല്‍ഖറിന്റെ ആശംസ.

Top