സൗബിന്‍ സാഹിര്‍ -ദുല്‍ഖര്‍ ചിത്രം പറവയുടെ പുതിയ പോസ്റ്റര്‍ എത്തി

സിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും നടനായ താരമാണ് സൗബിന്‍ സാഹിര്‍. നിരവധി ചിത്രങ്ങളില്‍ സൗബിന്റെ തമാശകള്‍ക്ക് ചിരിച്ചവരാണ് പ്രേക്ഷകര്‍.

സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം പറവയുടെ പുതിയ പോസ്റ്റര്‍ എത്തി. കൂട്ടുകാര്‍ക്കൊപ്പം പട്ടം പറപ്പിച്ച് നില്‍ക്കുന്ന ദുല്‍ഖറാണ് പോസ്റ്ററിലുള്ളത്. ചിത്രം റിലീസിംഗിന്
തയാറെടുത്തിരിക്കുകയാണ്.

ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ദി മൂവീ ക്ലബ്ബിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സൗബിന്‍ സാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ്.

Top