സൂപ്പര്‍താരങ്ങളെ പിന്നിലാക്കി മള്‍ട്ടിപ്ലക്‌സുകളില്‍ കോടികള്‍ വാരിക്കൂട്ടി ദുല്‍ഖര്‍

ള്‍ട്ടിപ്ലക്‌സുകളില്‍ തുടര്‍ച്ചയായി കൂടുതല്‍ തവണ ഒരു കോടി കളക്ഷന്‍ നേടി ദുല്‍ഖര്‍ ചിത്രങ്ങള്‍.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഒരു കോടി പിന്നിട്ട ആദ്യ ദുല്‍ഖര്‍ സിനിമ. അതിനു ശേഷം എ.ബി.സി.ഡി, ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍, ചാര്‍ലി, കലി, കമ്മട്ടിപ്പാടം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ദുല്‍ഖര്‍ ചിത്രങ്ങളും ഒരുകോടി നേട്ടം കൈവരിച്ചു.

ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സി.ഐ.എയും (കോമ്രഡ്‌ ഇന്‍ അമേരിക്ക) പന്ത്രണ്ട് ദിവസം കൊണ്ട് മള്‍ട്ടിപ്ലക്‌സുകളില്‍ ഒരു കോടിക്ക് മേല്‍ കളക്ട് നേടിയതോടെയാണ് ഒരു കോടി നേടുന്ന നായകനായി ദുല്‍ഖര്‍ ഒന്നാം സ്ഥാനത്തെത്തിയത്‌.

അതേ സമയം ഒരു കോടി പിന്നിട്ട ഏഴ് സിനിമകളുമായി പൃഥ്വിരാജ് രണ്ടാം സ്ഥാനത്തും ആറ് ചിത്രങ്ങളുമായി നിവിന്‍ പോളി മൂന്നാം സ്ഥാനത്തുമാണ്‌.

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്ക് രണ്ടും (ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, ദ ഗ്രേറ്റ് ഫാദര്‍) മോഹന്‍ലാലിന് നാലും (ഒപ്പം, പുലിമുരുകന്‍, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍) ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകളില്‍ ഒരുകോടി കളക്ഷന്‍ നേടി.

Top