അങ്ങ് ബോളിവുഡില്‍ നിന്ന് ഒരു ദുല്‍ഖര്‍ ആരാധകന്‍

മ്മുടെ മലയാള സിനിമയിലെ നടമ്മാര്‍ക്ക്‌ അങ്ങ് ബോളിവുഡിലും ഉണ്ട് ആരാധകര്‍. കഴിഞ്ഞ ദിവസം ഫഹദ് ഫാസിലിന്റെ സിനിമകള്‍ കണ്ടു എന്നും ഇനി മുതല്‍ താനും ഫഹദിന്റെ ആരാധകാനാണെന്നും പറഞ്ഞ് ബോളിവുഡ് സംവിധായകന്‍ നീതേഷ് തിവാരി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനാണ് താന്‍ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടന്‍ അലി ഫസല്‍. മലയാളത്തിലെ പല മികച്ച സിനിമകള്‍ കണ്ടിട്ടുണ്ടെന്നും എല്ലാം ഒത്തുവന്നാല്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും താരം പറഞ്ഞു.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയേക്ക് വന്ന താരമാണ് അലി ഫസല്‍. ത്രീ ഇഡിയറ്റ്‌സിലെ ജോയ് ലോബോ എന്ന കഥാപാത്രം അലിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റി. ശേഷം ഫുക്രി, ബോബി ജാസൂസ് എന്ന ചിത്രങ്ങളിലൂടെ ബോളിവുഡില്‍ നിറ സാന്നിധ്യമായി മാറി.

2015ല്‍ പുറത്തിറങ്ങിയ ഹോളിവുഡിലെ ബ്രഹ്മാണ്ഡചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സെവനില്‍ അതിഥിവേഷത്തിലൂടെ ഹോളിവുഡിലും താരം അഭിനയിച്ചു. അതിനുശേഷം വിക്ടോറിയ ആന്‍ഡ് അബ്ദുള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.

തിഗ്മന്‍ഷു ദുലിയ സംവിധാനം ചെയ്യുന്ന മിലന്‍ ടാക്കീസാണ് റിലീസ് ചെയ്യാന്‍ പോകുന്ന അസ്‌കറിന്റെ പുതിയ ചിത്രം. അലി ഫസല്‍ നായകനാകുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി ശ്രദ്ധ ശ്രീനാഥ് ആണ് നായിക. ശ്രദ്ധയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ചിത്രം മാര്‍ച്ച് 15ന് റിലീസ് ചെയ്യും.

Top