ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തില്‍ നായികയായി എത്തുന്നത് ഋതു വര്‍മയാണ്.
പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രക്ഷന്, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കളായി എത്തുന്നത്. മസാല കോഫി ആണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് നിര്‍മിച്ചിരിക്കുന്ന ചിത്രം നാളെ പ്രദര്‍ശനത്തിന് തീയേറ്ററുകളിലെത്തും .