ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ ചിത്രം;’ദ സോയ ഫാക്ടര്‍’ ജൂണ്‍ 14ന് തിയേറ്ററുകളില്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ദ സോയ ഫാക്ടര്‍’. അഭിഷേക് ശര്‍മ ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ബോളിവുഡ് താരസുന്ദരി സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായ് എത്തുന്നത്.

ചിത്രം ജൂണ്‍ 14ന് പുറത്തിറങ്ങും. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രധുമാന്‍ സിങ്, നേഹ രാകേഷ് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ്. സഞ്ജയ് കപൂര്‍, ഷുഹൈബ് അഹമ്മദ്, ആര്‍. ഭക്തി എന്നിവരും മറ്റു പ്രധാന വേഷങ്ങലിലുണ്ട്. .അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Top