ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ ഷൂട്ടിംഗ് കേരളത്തില്‍ പുരോഗമിക്കുന്നു

dulquer-salman

ലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ ഷൂട്ടിംഗ് കേരളത്തില്‍ പുരോഗമിക്കുന്നു.

കൊച്ചി, കുമരകം, തൃശൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

ബോളിവുഡ് താരങ്ങളായ മിഥില പാല്‍ക്കറും, ഇര്‍ഫാന്‍ ഖാനും ഷൂട്ടിംഗിനായി കേരളത്തിലെത്തിയിട്ടുണ്ട്.

ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന കര്‍വാന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഹുസൈന്‍ ദലാല്‍,  അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ്. റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്‌.

കാര്‍വാന്റെ ഏതാനും ഭാഗങ്ങള്‍ നേരത്തേ ഊട്ടിയില്‍ ചിത്രീകരിച്ചിരുന്നു.

Top