ദുല്‍ഖര്‍ നായകനാകുന്ന സോളോയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ എത്തി

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തി.

‘താലോലം…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അഗമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, ഷാഷാ തൃപാടിയാണ് ആലാപനം.

ചിത്രത്തില്‍ നാല് വ്യത്യസ്ത വേഷങ്ങളുമായാണ് ദുല്‍ഖര്‍ എത്തുന്നത്.

ധന്‍സിക, ആര്‍തി വെങ്കിടേഷ്, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രം റിലീസ് ചെയ്യും.

Top