മീ ടൂ ; കൂട്ടായ അവബോധമാണ് ഇതിനെല്ലാം യഥാര്‍ത്ഥ പ്രതിവിധിയെന്ന് ദുല്‍ഖര്‍

ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മീ ടു ഹാഷ്ടാഗ് ആദ്യം ഉപയോഗിച്ചത് നടി അലീസ മിലാനോയാണ്. പിന്നീടത് ബോളിവുഡും കടന്ന് രാജ്യത്തെ രാഷ്ട്രീയക്കാരെയും മാധ്യമപ്രവത്തകരെയും ഞെട്ടിച്ച് കേരളത്തിലുമെത്തി.

ഇപ്പോഴിതാ മീ ടു കാമ്പയിനില്‍ നിലപാട് വ്യക്തമാക്കി യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത് വന്നിരിക്കുകയാണ്. കൂട്ടായ അവബോധമാണ് ഇതിനെല്ലാം യഥാര്‍ത്ഥ പ്രതിവിധിയെന്ന് ദുല്‍ഖര്‍ പറഞ്ഞു. അവബോധവും കൂട്ടായ അവബോധവും സംഭവിക്കുന്നുണ്ടെന്നും താരം അറിയിച്ചു.

സാമൂഹ്യ മാധ്യമങ്ങളും ഇന്റര്‍നെറ്റുമെല്ലാം വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. അമേരിക്കയിലും മറ്റ് പല സ്ഥലങ്ങളിലും ചിതറിക്കിടന്നിരുന്ന മീ ടൂ എന്ന വിപ്ലവം ഇന്ന് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. അത് വലിയ മാറ്റത്തിന് വഴി തെളിക്കുമെന്ന് പ്രതീക്ഷിക്കുന്നു വെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

‘മീ ടു ക്യാംപയിന്‍’ ചിലര്‍ക്ക് ഫാഷനാണെന്ന് നടന്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മീ ടു കാമ്പയിന്‍ എന്നത് ഒരു പ്രസ്ഥാനമല്ലെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ട് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top