ഇര്‍ഫാന്‍ ഖാനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു

ലയാള സിനിമയുടെ മാത്രം കുഞ്ഞിക്കയായിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഇനി മുതല്‍ ബോളിവുഡിലും തിളങ്ങും.

ഇര്‍ഫാന്‍ ഖാനൊപ്പമാണ്‌ ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്‌.

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ കേരളത്തില്‍ തന്നെയായിരിക്കും.

അതിനാല്‍തന്നെ ക്രൂവിലും ധാരാളം മലയാളികളുടെ സാന്നിദ്ധ്യമുണ്ടാകും. ഉടന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം, ദുൽഖറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ മഹാനടിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Top