ജോണി മോനേ ജോണിക്ക് ശേഷം ആരാധകരെ പാട്ടുപാടി പാട്ടിലാക്കാന്‍ കുഞ്ഞിക്കയെത്തുന്നു

Dulquer

ഭിനയിക്കാന്‍ മാത്രമല്ല പാടാനും തനിക്ക് അറിയുമെന്ന് നമ്മുടെ കുഞ്ഞിക്ക നേരത്തെ തന്നെ തെളിയിച്ചതാണ്. ദുല്‍ഖര്‍ സല്‍മാന്റെ പാട്ട് ആരാധകര്‍ക്കും കുട്ടികള്‍ക്കും ഏറെ ഇഷ്ടവുമാണ്. എന്നാല്‍ കുഞ്ഞിക്ക വീണ്ടും എത്തുകയാണ് പുതിയൊരു പാട്ടുമായി, ഒപ്പം നമ്മുടെ കോരയെന്ന ഗ്രിഗറിയും.

നേരത്തേ പാടിയതുപോലെ സ്വന്തം കഥാപാത്രത്തിനു വേണ്ടിയല്ല ഇത്തവണ കുഞ്ഞിക്ക പാടുന്നത്. മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനായി അരങ്ങേറ്റം നടത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷന്‍ സോങ്ങിനു വേണ്ടിയാണ് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയിരിക്കുന്നത്. ധൃതംഗപുളകിതന്‍ എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രകാശ് അലക്‌സാണ് സംഗീത സംവിധായകന്‍.

പാടിയ പാട്ടുകളെല്ലാം ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു എബിസിഡിക്ക് വേണ്ടി ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയ ജോണി മോനേ ജോണീ എന്ന ഗാനത്തിന് വന്‍ വരവേല്‍പായിരുന്നു ലഭിച്ചിരുന്നത്. ശേഷം ദുല്‍ഖറിന്റെ ചാര്‍ളിയിലെ സുന്ദരി പെണ്ണേ എന്ന ഗാനം. അതും ആരാധകര്‍ സ്വീകരിച്ചു. ആ ഹിറ്റ് ചാര്‍ട്ടിലേക്ക് മറ്റൊരു ഗാനം കൂടി സമ്മാനിച്ചിരിക്കുകയാണ് കുഞ്ഞിക്കയെന്ന നമ്മുടെ സ്വന്തം ഡിക്യൂ.

Top