ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക്; കാജല്‍ അഗര്‍വാള്‍ നായിക

ലയാളികളുടെ പ്രിയതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും കോളിവുഡിലും താരം തന്റെ അഭിനയ പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഒകെ കണ്മണിക്ക് ശേഷം താരം വീണ്ടും തമിഴിലേക്ക് എത്തുകയാണ്. നിലവില്‍ കണ്ണും കണ്ണു കൊള്ളയടിത്താല്‍, വാന്‍ എന്നീ തമിഴ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോഴാണ് പുതിയ ചിത്രത്തിന് ഡിക്യൂ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ഒകെ കണ്മണി പോലെ തന്നെ റൊമാന്റിക് ചിത്രമായിരിക്കുമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ബൃന്ദ ഹിന്ദി, തമിഴ്, മലയാളം സിനിമകള്‍ക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. 1994ല്‍ പുറത്തിറങ്ങിയ നമ്മവറില്‍ നാഗേഷിന്റെ മകളായി വേഷമിട്ടുകൊണ്ടാണ് ബൃന്ദ സിനിമയിലെത്തുന്നത്.

Top