ദുല്‍ഖറിനെ നായകനാക്കി സൗബിന്റെ പറവ ; പുതിയ പോസ്റ്റര്‍ എത്തി

സിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും നടനായ താരമാണ് സൗബിന്‍ സാഹിര്‍. നിരവധി ചിത്രങ്ങളില്‍ സൗബിന്റെ തമാശകള്‍ക്ക് ചിരിച്ചവരാണ് പ്രേക്ഷകര്‍.

സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സൽമാൻ ചിത്രം പറവയുടെ പുതിയ പോസ്റ്റര്‍ എത്തി.

ദുല്‍ഖറിനൊപ്പം ഷെയിന്‍ നിഗമും ഉള്ള പോസ്റ്ററാണ് എത്തിയിരിക്കുന്നത്. ചിത്രം റിലീസിംഗിന് തയാറെടുത്തിരിക്കുകയാണ്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ദി മൂവീ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്.

ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പറവയ്ക്കുണ്ട്.

സൗബിന്‍ സാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.

Top