ന്യൂ ഇയര്‍ ദിനത്തില്‍ ആശംസകളോടെ ചിത്രങ്ങള്‍ പങ്കുവെച്ച് ദുല്‍ഖറും അമാലും

സോഷ്യല്‍ മീഡിയയില്‍ സജീവമായ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ താരം മടി കാണിക്കാറില്ല. ഇപ്പോഴിതാ ന്യൂ ഇയറിന് ആശംസയുമായി താരം എത്തിയത് ഭാര്യ അമലിനൊപ്പം സ്റ്റെലിഷായി പോസ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു.

ലണ്ടനിലായിരുന്നു ഇത്തവണത്തെ ദുല്‍ഖറിന്റെ ന്യൂ ഇയര്‍ ആഘോഷം. ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച ചിത്രങ്ങളില്‍ തകര്‍പ്പന്‍ ലുക്കിലാണ് ദുല്‍ഖര്‍. കൂടാതെ ഇന്‍സ്റ്റഗ്രാമിലും മറ്റൊരു ക്യൂട്ട് ചിത്രം ഇരുവരും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ മകള്‍ മറിയമെവിടെയെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന വരനെ ആവശ്യമുണ്ട്, കുറിപ്പ് തുടങ്ങിയവയാണ് ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന പുതിയ ദുല്‍ഖര്‍ ചിത്രങ്ങള്‍.

Top