dulkar movie charly published rong cd

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ക്രിസ്മസ് ചിത്രം ചാര്‍ലിയുടെ വ്യാജന്‍ പുറത്തിറങ്ങി. തിയറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുന്ന ചിത്രത്തിന്റെ വ്യാജന്‍ ബംഗലൂരു തെരുവുകളിലാണ് വില്‍ക്കുന്നത്.

ചിത്രത്തിന്റെ വ്യാജ പ്രിന്റിന് 30 രൂപ മുതല്‍ 40 രൂപ വരെയാണ് വില. സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയിരിക്കുന്നത്.

തമിഴിലും മറ്റും ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സാധാരണമാണെങ്കിലും മലയാളത്തില്‍ ഇത് അപൂര്‍വമാണ്. എന്തായാലും ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് മലയാളസിനിമാവ്യവസായത്തെയായിരിക്കും ബാധിക്കുക.

Top