DULGHAR FILM

ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘ചാര്‍ലി’ എന്ന സിനിമയിലെ പുതിയ ഗാനം മ്യൂസിക് 247 റിലീസ് ചെയ്തു.

‘ചിത്തിരതിര’ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, ദിവ്യ എസ് മേനോന്‍ എന്നിവരും ഈ ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിര്‍വഹിച്ച ‘ചാര്‍ലി’യുടെ കഥയൊരുക്കുന്നത് ഉണ്ണി ആര്‍ ആണ്. അപര്‍ണ ഗോപിനാഥും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഡിസംബര്‍ 24ന് തിയേറ്ററുകളില്‍ എത്തും.

Top