Duke rc 390

കെടിഎം ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത് ഡ്യൂക്കിലൂടെയാണ്. കരുത്തും സ്‌റ്റൈലും ഒരുപോലെ ഒത്തിണങ്ങിയ നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്കിന് യുവാക്കള്‍ മികച്ച സ്വീകരണമാണ് നല്‍കിയത്. അതിനു ശേഷം ഡ്യൂക്ക് ആര്‍സി 200, ആര്‍സി 390 യും കമ്പനി പുറത്തിറക്കി.

എന്നാല്‍ !ഡ്യൂക്ക് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കെടിഎം തങ്ങളുടെ ഡ്യുക്ക്, ആര്‍ സി സീരീസിലുള്ള ബൈക്കുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു.

സീരീസിലെ 125 സിസി മുതല്‍ 390 സിസി വരെയുള്ള ഇരുചക്രവാഹനങ്ങളുടെ നിര്‍മ്മാണം 2016 ലാണ് കമ്പനി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഡ്യുക്ക്, ആര്‍ സി എന്നിവയ്ക്ക് പകരം പുതിയ തലമുറ ബൈക്കുകളെ പുറത്തിറക്കുന്നതിനായാണ് നിര്‍മ്മാണം അവസാനിപ്പിക്കുന്നതെന്നാണ് കെടിഎം സിഇഒ സ്റ്റീഫന്‍ പീയറര്‍ ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചത്.

പൂര്‍ണ്ണമായും പുതിയ എന്‍ജിന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന ബൈക്ക് യുറോ നാല് നിലവാരത്തിലായിരിക്കും നിര്‍മ്മിക്കുന്നതെന്നും 2017 ആദ്യത്തില്‍ ഇന്ത്യയിലടക്കമുള്ള വിപണികളില്‍ പുതിയ ബൈക്കുകള്‍ പുറത്തിറങ്ങുമെന്നും സ്റ്റീഫന്‍ പറഞ്ഞു.

Top