ഡ്യൂക്ക് 125ന് വില കൂട്ടി; 1.25 ലക്ഷം രൂപ…

കെടിഎം അടുത്തിടെ അവതരിപ്പിച്ച ഡ്യൂക്ക് 125ന് വില കൂട്ടി. 1.18 ലക്ഷം രൂപയായിരുന്ന കുഞ്ഞന്‍ ഡ്യുക്കിന്റെ ഇപ്പോഴത്തെ വില 1.25 ലക്ഷം രൂപയാണ്. വില കൂട്ടി എങ്കിലും ഡ്യൂക്ക് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ 125 ഡ്യൂക്ക് തന്നെയാണ്.

പഴയ മോഡലുകളെ പോലെ ചെറിയ ഹെഡ്‌ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ, വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍സീറ്റ് എന്നിവയാണ് പുതിയ ഡ്യൂക്ക് 125-ലും ഉള്ളത്. 124.7 സി.സി. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 15 ബി.എച്ച്.പി. കരുത്തും 12 എന്‍.എം. ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

148 കിലോഗ്രാമാണ് ഇന്റര്‍നാഷണല്‍ സ്പെക്കിന്റെ ഭാരം.മണിക്കൂറില്‍ 120 കിലോമീറ്റര്‍ പിന്നിടാന്‍ ഡ്യൂക്ക് 125ന് സാധിക്കും.മുന്നില്‍ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനുമായിരിക്കും.

സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസ് 125 ഡ്യൂക്കില്‍ സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്.മാത്രമല്ല ഇന്ത്യന്‍ സ്പെക്കിലും ഡ്യുവല്‍ ചാനല്‍ എബിഎസ് നല്‍കിയിട്ടുണ്ട്.

Top