കുടിശ്ശിക ബാക്കി, പൊലീസ് വാഹനത്തിന് ഇന്ധനവിതരണം നിർത്തും: പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷൻ

കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസിനും മറ്റു സർക്കാർ വാഹനങ്ങൾക്കുമുള്ള ഇന്ധനവിതരണം പൂർണ്ണമായി നിർത്തിവയ്ക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. കഴിഞ്ഞ 5 മാസമായി പൊലീസ് വാഹനങ്ങൾക്കു ഇന്ധനം നൽകിയ വകയിൽ നാലുലക്ഷം രൂപ മുതൽ 20 ലക്ഷം വരെ ലഭിക്കാനുള്ള പമ്പുകളുണ്ട്.

സർക്കാർ കരാറുകാരും കോടിക്കണക്കിനു രൂപ പമ്പുകളിൽ കുടിശ്ശിക വരുത്തിയിരിക്കുകയാണ്. മാർച്ച് 31 ന് മുൻപ് കുടശ്ശിക തീർക്കണം. ഇല്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ ഇന്ധനവിതരണം നിർത്തിവയ്ക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്സ്, ജനറൽ സെക്രട്ടറി അഷ്റഫ് എന്നിവർ പറഞ്ഞു.

Top